
പറവൂര്‍: സിനിമാ സീരിയൽ താരം മണി മായമ്പിള്ളി അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ് മണി മായമ്ബിള്ളി എന്ന മണികണ്ഠന്. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂര്‍ കോട്ടപ്പുറം മായമ്ബിള്ളി ഇല്ലത്ത് നീലകണ്ഠന് ഇളയതിന്റെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. 15 വര്‍ഷത്തോളമായി പറവൂര്‍ ചേന്ദമംഗലത്താണ് താമസം.
read also: മൂന്നാം തരംഗ ഭീഷണി: രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചവരുടെ കണക്കുകള്‍ പുറത്ത്
കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ, ബാലഗണപതി, അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി നിരവധി സീരിയലുകളിലും ചൈതന്യം, സത്യന് അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീകുമാരി. മക്കള്‍: അക്ഷയ്, അഭിനവ്. ശവസംസ്കാരം ശനിയാഴ്ച 12ന് ചേന്ദമംഗലം കോട്ടയില്‍ കോവിലകം പൊതുശ്മശാനത്തില്‍.
Post Your Comments