Latest NewsKeralaNews

കോൺഗ്രസിൽ ഇപ്പോഴേ തമ്മിൽ തല്ലാണ്, അവർ ഇനിയൊരിക്കലും അധികാരത്തിൽ വരില്ല: എച്ച് ഡി കുമാരസ്വാമി

കോൺഗ്രസിന്റെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ഉദാഹരണമായി കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്

ബംഗളൂരു : കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെ‌ഡി(എസ്) നേതാവുമായ എച്ച്.‌ഡി.കുമാരസ്വാമി. ഒരു പാർട്ടി ചടങ്ങിലായിരുന്നു കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ബിജെപി കർണാടകയിൽ അധികാരത്തിലുണ്ടെങ്കിൽ അതിന് കാരണം കോൺഗ്രസാണ്. അല്ലാതെ ജെ.ഡി (എസ്) അല്ല. കോൺഗ്രസ് തനിയെ സംസ്ഥാനത്ത് അധികാരത്തിലേറാനുള‌ള ശക്തിയില്ല എന്ന യാഥാർത്ഥ്യം മുസ്ലീം സമുദായം മനസിലാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസിന്റെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ഉദാഹരണമായി കാണിച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി രാജ്യത്തിന്റെ ഭാവി പ്രാദേശിക പാർട്ടികളിലാണെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഇനിയെങ്കിലും മുസ്ലിം വിഭാഗം ഇക്കാര്യം മനസിലാക്കിയില്ലെങ്കിൽ അവർ ഇനിയും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also :  സ്വർണത്തിൽ മൂടി വധു, സ്ത്രീധനമായി കിട്ടിയതെല്ലാം പ്രദർശിപ്പിച്ച് പൊങ്ങച്ചം കാണിച്ചു: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല

കർണാടക കോൺഗ്രസിൽ നിലവിലുള‌ള വിഭാഗീയതയെക്കുറിച്ചും കുമാരസ്വാമി പ്രതികരിച്ചു. ‘ഇലക്ഷൻ രണ്ട് വർഷം കഴിഞ്ഞാണെങ്കിൽ പോലും ഇപ്പോൾ മുതലേ ആരാണ് അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലി കോൺഗ്രസിൽ തമ്മിൽതല്ലുണ്ട്.’ കുമാരസ്വാമി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button