Latest NewsIndiaNews

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണവുമായി കര്‍ണാടക

സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തണം.

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. കർണാടകയിലേയ്ക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read Also: ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറിയ തങ്ങളെ ഇനിയും ഭയപ്പെടുത്തി നിറുത്താമെന്ന് ആരും കരുതേണ്ട: ചൈനയുടെ മുന്നറിയിപ്പ്

സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

shortlink

Post Your Comments


Back to top button