പീതാംപൂർ : ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ട്രാക്ക്. നാഷണല്‍ ഒട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിന്റെ (നാട്രാക്സ്) ഭാഗമായാണ് ഈ പാത ഒരുക്കിയിട്ടുള്ളത്.
മണിക്കൂറിൽ 375 കിലോമീറ്റര്‍ പരമാവധി വേഗത ഈ ട്രാക്കില്‍ എടുക്കാന്‍ സാധിക്കുമെന്നാണ് വിവരം. ലംബോര്‍ഗിനി, ഫോക്സ്വാഗണ്‍, എഫ്.സി.എ., പ്യൂഷെ, റെനോ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഈ ട്രാക്ക് ഉപയോഗിക്കുന്നതിന് ഇതിനകം താല്‍പര്യമറിയിച്ചിട്ടുണ്ട്.
3000 ഏക്കറോളം സ്ഥലത്താണ് സ്പീഡ് ട്രാക്ക് . എല്ലാ തരത്തിലുമുള്ള വാഹനങ്ങളുടെയും പരീക്ഷണയോട്ടങ്ങള്‍ക്ക് ഈ നാട്രാകാസ് പാത ഉപയോഗിക്കാന്‍ സാധിക്കും. റേസിങ്ങ് ഈവന്റുകള്‍ക്കും ഈ ട്രാക്ക് അനുവദിക്കും. വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളും ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കുന്നുണ്ട്.
Post Your Comments