ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സംശയം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിലെ ഹോക്കി ഗ്രൗണ്ടിനു സമീപം വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന് നായരുടേതാണ് മൃതദേഹമെന്നാണ് സംശയം ഉയരുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളതെന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments