ലഖ്നൗ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉറപ്പാക്കുന്നതില്‍ ലക്‌ഷ്യം പാളി എസ്.പി, ബി.എസ്.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22 ല്‍ ബി.ജെ.പി 21ഉം എതിരില്ലാതെ ജയിച്ചപ്പോള്‍ ഒരിടത്തു മാത്രമാണ് സമാജ്വാദി പാര്‍ട്ടിക്ക് ജയം. പലയിടത്തും ബി.ജെ.പി ഇതര കക്ഷികള്‍ നാമനിര്‍ദേശം പിന്‍വലിച്ചതോടെയാണ് ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അവശേഷിക്കുന്ന 53 ല്‍ നാളെയാണ് വോട്ടെടുപ്പ്. ഇതില്‍ ഷാജഹാന്‍പൂര്‍, ബഹ്റൈച്ച്, പിലിഭിത് അടക്കം 21 ഇടത്ത് ബി.ജെ.പി എതിരില്ലാതെ ജയിക്കുമെന്നാണ് നിഗമനം . ലഖ്നോയില്‍ എസ്.പി- ബി.ജെ.പി കക്ഷികള്‍ തമ്മില്‍ കടുത്ത മത്സരമാകും ഉണ്ടാവുക. മൊത്തം 75 ജില്ലാ പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
അതെ സമയം 22 ഇടത്ത് എതിരാളികളില്ലാതെ വന്നതോടെ മത്സരം 53 ല്‍ മാത്രമായി ചുരുങ്ങി. നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ ജയംപിടിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളെ പരിഗണിച്ചാല്‍ വലിയ നേട്ടമുണ്ടാക്കിയത് എസ്.പിയായിരുന്നു. പക്ഷേ, പലയിടത്തും ഭരണം പിടിക്കുന്നതില്‍ എസ്.പി പരാജയപ്പെട്ടു .
Post Your Comments