Latest NewsKeralaNews

താലിബാന്‍ ഭീകരര്‍ അതിശക്തമായ തിരിച്ചുവരവിൽ: കേവലം ആറു മാസത്തിനകം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തകരുമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ ഇപ്പോള്‍ 107 എണ്ണവും നിയന്ത്രിക്കുന്നത് താലിബാനാണ്.

കാബൂള്‍ : കേവലം ആറു മാസത്തിനകം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തകരുമെന്ന് റിപ്പോർട്ട്. അമേരിക്ക പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുന്നതോടെ താലിബാന്‍ ഭീകരര്‍ അതിശക്തമായി തിരിച്ചുവരുമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.

വേള്‍ഡ് ട്രേഡ് സെന്ററില്‍ ആക്രമണം നടത്തിയ അല്‍ഖ്വയ്ദയുടെ വളർച്ചയോടെയാണ് താലിബാൻ തകർന്നു തുങ്ങിയത്. എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ വടക്കു ഭാഗങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍ ഇപ്പോള്‍ 107 എണ്ണവും നിയന്ത്രിക്കുന്നത് താലിബാനാണ്. സെപ്തംബറോടെ മുഴുവന്‍ അമേരിക്കന്‍ സൈനികരും അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങാനുള്ള തീരുമാനത്തിലാണെന്നും റിപ്പോർട്ട്.

read also: പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

അമേരിക്കന്‍ ആക്രമണത്തിന് മുന്‍പ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാനും അല്‍ഖ്വയ്ദയ്ക്കും ആയിരുന്നു. എന്നാൽ ഐസിസ് സാന്നിദ്ധ്യവും ഇപ്പോൾ അഫ്ഗാനിസ്ഥാനിലുണ്ട്. ഇന്ത്യയില്‍ നിന്നടക്കം ഐസിസില്‍ ചേരുന്നതിനായി യുവതിയുവാക്കള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button