ന്യൂഡല്‍ഹി : കൊവാക്സിനും കൊവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്സിന്‍ പാസ്പോര്‍ട്ട് നയത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഉള്‍പ്പെട്ടിരുന്നില്ല.
Read Also : കുട്ടികളെ തല്ലുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
അതേസമയം കോവിഷീല്‍ഡ് വാക്‌സിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം നൽകിയെന്നാണ് ഏറ്റവും പുതിയ വിവരം. ജര്‍മനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്പെയ്ന്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കോവിഷീല്‍ഡിന് ‘ഗ്രീന്‍ പാസ്’ നല്‍കിയത്. രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് ഇനി ഈ രാജ്യങ്ങളില്‍ പോകാം. ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യം വരില്ല.
അതേസമയം കൊവാക്സിനും കൊവിഷീല്‍ഡും അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments