CinemaMollywoodLatest NewsKeralaNewsEntertainment

മണ്ണാങ്കട്ടയാണ്, മലയാള സിനിമയിൽ സമത്വമുണ്ടെന്ന് പറയരുത്: പാർവതിയും രേവതിയും പറഞ്ഞത് കേട്ടതാണ്, പ്രകോപിതയായി ലക്ഷ്മി

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി, ശ്രീനാഥ് ഭാസി തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. ചിത്രത്തിൽ നിവിന്റെ അമ്മയായി അഭിനയിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ ഷേര്‍ളി ജേക്കബ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ, സിനിമയിലെ സമത്വത്തെ കുറിച്ച് പറയുകയാണ് നടി. മലയാള സിനിയിൽ സമത്വം ഉണ്ടെന്ന് പറയരുതെന്ന് ബിഹൈന്‍ഡ് വുഡ്സിന്റെ അവതാരകനോട് കുറച്ച് പരുക്കൻ ഭാഷയിലായിരുന്നു നടി പ്രതികരിച്ചത്.

‘ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ നില ഇപ്പോള്‍ എങ്ങനെയാണ്?, പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ കുറെ മാറിയോ?, ഇപ്പോ ഒരു ഇക്വാലിറ്റിയുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍’. അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്.

‘മണ്ണാങ്കട്ടയുണ്ട്. ഇക്വാലിറ്റി പോലും. സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന് പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതിൽ പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്. മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്പോള്‍ അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു. അവർക്ക് അങ്ങനെ പറയേണ്ടി വന്ന ഒരു സ്റ്റേജിലാണ് നമ്മള്‍ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്റെ കാര്യത്തില്‍ തമിഴ്നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും’ ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.

മലയാളത്തില്‍ നിന്നും നല്ല ഒരുപാട് സിനിമകള്‍ വന്നിരുന്നുവെന്നും എന്നാലത് ചെയ്തില്ലെന്നും നടി പറയുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഡയറക്ടറുടെ പടമൊക്കെ മിസ് ചെയ്തു എന്നാണു ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ വര്‍ഷം ഒരു നടിയുമായി നടന്ന പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സിനിമകള്‍ വേണ്ടെന്ന് വെച്ചതെന്നാണ് അഭിമുഖത്തില്‍ ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button