തിരുവനന്തപുരം: കൊവിഡ് കാലത്തും കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് സ്പെഷ്യല്‍ അലവന്‍സ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച സർക്കാരിന് നേരെ വിമർശനവുമായി കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷകനും പത്രപ്രവര്‍ത്തകനുമായ റെജിമോന്‍ കുട്ടപ്പന്‍. കൊവിഡ് കാലത്തും കോടിക്കണക്കിന് രൂപ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് അനുവദിച്ചതായും എന്നാല്‍ നമുക്ക് റേഷനരിയും പയറും തന്ന് ലോക്ക്ഡൗണ്‍ പൂട്ടിയിടല്‍ എന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം വിമർശിച്ചു.
read also: ക്വട്ടേഷന്‍-മാഫിയ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് സിപിഎമ്മിന്റെ പ്രതിഷേധ കൂട്ടായ്മ
റെജിമോന്‍ കുട്ടപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജനാര്‍ദ്ദനന്റെ ബീഡി തെറുത്ത കാശും പാത്തുമ്മയുടെ ആടിനെ വിറ്റ കാശും വാങ്ങി കീശയിലിട്ടിട്ട് നമ്മുടെ കേപറ്റന്‍ ഈ കൊവിഡ് കാലത്തും 2 കോടി 58 ലക്ഷം സാമുതിരി തമ്ബ്രാന്മാര്‍ക്ക് അനുവദിച്ചിട്ടുണ്ട് നമുക്കോ? 10 പൈസ തരാതെ 5 Kg റേഷന്‍ അരി കുറച്ച് പൂത്ത പയര്‍ തന്ന് ലോക്ക് ഡൗണ്‍ പൂട്ടിയിടല്‍
Post Your Comments