
അഞ്ചൽ: സ്വകാര്യ ബസ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തിക ബസിന്റെ ഉടമ അഗസ്ത്യക്കോട് കാര്‍ത്തികയില്‍ ഉല്ലാസാണു മരിച്ചത്. നിർമാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സ്വകാര്യബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
രാവിലെ നടക്കാനിറങ്ങിയവർ മൃതദേഹം കണ്ട് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണും വാച്ചും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരുപ്പും മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തി. സ്ഥലത്തുനിന്നു ലഭിച്ച മൊബൈൽ ഫോണ്‍ മുഖേന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഉല്ലാസാണെന്ന് സ്ഥിരീകരിച്ചത്.
കൊല്ലത്ത് നിന്ന് എത്തിയ വിരലടയാള വിദഗ്ധർ മൃതദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്നു വ്യക്തമാകുകയൊള്ളു എന്ന് പോലീസ് അറിയിച്ചു.
Post Your Comments