
ചര്‍മ സംരക്ഷണത്തിന് മാതളനാരങ്ങ വളരെ നല്ലതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കാന്‍ മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടര്‍ത്തി മാറ്റിവയ്ക്കുക. ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് അത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകുമ്‌ബോള്‍ മുഖം മുഴുവന്‍ പുരട്ടി അരമണിക്കൂര്‍ കാത്തിരിക്കുക. മിശ്രിതം മുഖത്ത് നന്നായി പിടിച്ചു കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. മുഖകാന്തി വര്‍ധിക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.
മുഖത്തിന് നല്ല തെളിച്ചം നല്‍കാന്‍ മാത്രമല്ല മൃദുത്വം നല്‍കാനുള്ള ശേഷിയും മാതളനാരങ്ങയ്ക്കുണ്ട്. ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടര്‍ത്തി അതില്‍ തൈര് ചേര്‍ത്തരച്ച് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ മാതളനാരങ്ങ നന്നായി അരച്ച് അതില്‍ ഓട്‌സ്, മോര് എന്നിവ ചേര്‍ത്ത് നന്നായിളക്കി മുഖത്തു പുരട്ടാം. ചര്‍മത്തിന് മൃദുത്വവും സൗന്ദര്യവും വര്‍ധിക്കാന്‍ ഇതു സഹായിക്കും.
Post Your Comments