ന്യൂഡൽഹി: ഭാരത് നെറ്റ് നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകൾക്കു പുറമേ ജനസാന്ദ്രതയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, അസം, മേഘാലയ, മണിപ്പൂർ, മിസോറം, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
19,041 കോടി രൂപയുടെ പദ്ധതിയിൽ ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, നൈപുണ്യ വികസനം, ഇ-കൊമേഴ്‌സ്, ബ്രോഡ്ബാൻഡിന്റെ മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ ഭാരത് നെറ്റിന്റെ വിപുലീകരണത്തോടെ മികച്ച രീതിയിൽ ലഭ്യമാക്കാൻ കഴിയും. വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികൾ നൽകുന്ന ഇ-സേവനങ്ങളും ഗ്രാമങ്ങളിലെത്തും.
Post Your Comments