ദുബായ്: ടി20 ലോക കപ്പ് ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള ടീമുകൾ അക്മലിന്റെ ലിസ്റ്റിൽ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. യുഎഇ പിച്ചിൽ കളിച്ചുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് താരം പാകിസ്താൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നി മൂന്ന് ടീമുകളുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നത്.
‘ടി20 ലോക കപ്പിൽ പാകിസ്താന് മുൻതൂക്കമുണ്ട്. യുഎഇയിൽ കഴിഞ്ഞ 10 വർഷത്തോളമായി പാകിസ്ഥാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയ സമ്പത്തുള്ള നിര പാകിസ്താന്റെയാണ്. ഇന്ത്യൻ താരങ്ങളും യുഎഇയിൽ ഐപിഎൽ കളിച്ച് പരിചയസമ്പത്തുള്ളവരാണ്’.
Read Also:- യൂറോ-കോപ: ക്വാർട്ടർ ലൈനപ്പായി
‘ഇന്ത്യയും പാകിസ്താനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ യുവതാരങ്ങൾക്കും ഐപിഎല്ലും പിഎസ്എല്ലും യുഎഇയിൽ കളിച്ച് പരിചയസമ്പത്തുണ്ട്. യുഎഇയിലെ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനും അപകടകാരികളാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാൽ തന്നെ ഫേവറേറ്റായി ഒരു ടീമിനെ മാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്’ കമ്രാൻ അക്മൽ പറഞ്ഞു.
Post Your Comments