തിരുവനന്തപുരം : കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് സ്ഥലമായി മാറുന്നെന്നും മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
Read Also : രണ്ടര മാസങ്ങള്‍ക്ക് ശേഷം പി.എസ്.സി പരീക്ഷകള്‍ പുനരാരംഭിക്കുന്നു
‘കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം, കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല’, ലോക്‌നാഥ് ബെഹ്‌റ അന്ന് പറഞ്ഞിരുന്നു.
എന്നാൽ ഐ.എസ്. റിക്രൂട്ടിങ് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ലോക്‌നാഥ് ബെഹ്‌റ ഇപ്പോൾ. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് ശ്രമം തുടര്‍ന്നേക്കാമെങ്കിലും നിലവില്‍ കേരളം സുരക്ഷിതമാണെന്നാണ് ഇപ്പോള്‍ ഡിജിപി പറയുന്നത് . ‘2016-2017 കാലത്ത് കേരളത്തില്‍ നിന്നും ഐഎസ് റിക്രൂട്ട്മെന്റ് നടന്നിരുന്നു. പിന്നീട് നടന്ന റിക്രൂട്ട്മെന്റ് ശ്രമങ്ങളെ പൊലീസിന് തടയാന്‍ സാധിച്ചിട്ടുണ്ട്’, ബെഹ്‌റ കൂട്ടിച്ചേർത്തു.
Post Your Comments