Latest NewsKeralaNews

ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍: ആശ്വാസ പദ്ധതികളുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോടു കൂടി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Also Read: ‘കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം’

500 വാട്ട്‌സ് വരെ ‘കണക്ടഡ് ലോഡ്’ ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കി വരുന്ന പദ്ധതി പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു.

1000 വാട്ട്‌സ് വരെ ‘കണക്ടഡ് ലോഡ്’ ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി നല്‍കാനും തീരുമാനമായി.

ഇതിന് പുറമെ, സംസ്ഥാനത്തെ വാണിജ്യ/വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കാനും, സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 50% ഇളവ് നല്‍കാനും തീരുമാനമെടുത്തിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജിന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്ന് തവണകള്‍ അനുവദിക്കും. പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button