കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്‍റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം അറസ്റ്റിലായ രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തി. നാല് സിംകാര്‍ഡുകള്‍ രേഷ്മ ഉപയോഗിച്ചിരുന്നെന്നും ഇതില്‍ ഒന്ന് ഒഴിവാക്കിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രേഷ്മ എത്ര മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഏതെല്ലാം ഫെയ്സ്ബുക്ക് ഐ.ഡി.കളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്നും പോലീസ് അന്വേഷിക്കുകയാണ്.
അതേസമയം രേഷ്മയുടെ മൊബൈല്‍ ചാറ്റിങ്ങിനെക്കുറിച്ച് ആര്യയ്ക്ക് വ്യക്തമായി അറിയാമായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു . രേഷ്മയുടെ ഫേസ്ബുക്ക് ഐഡിയുടെ പാസ്‌വേഡ് തനിക്കറിയാമെന്നും അതുപയോഗിച്ച് താന്‍ രേഷ്മയുടെ ചാറ്റിങ് നോക്കിയിരുന്നെന്നും ആര്യ തന്റെ ഭര്‍ത്താവിനോട് വളരെ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ഭര്‍ത്താവ് പറയുകയും ആര്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments