കൊച്ചി: മലപ്പുറത്ത് സി പി എം പ്രവർത്തകന്റെ ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി.
പരാതിക്കാരന്റെ ഭാര്യയെയും മകനെയും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഭാര്യയെയും മകനെയും നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്ന് പരാതിപ്പെട്ട ഗിൽബർട്ടിനെ നേരത്തെ സിപിഎം പുറത്താക്കിയിരുന്നു.
ഗിൽബർട്ടിന്റെ ഭാര്യയും, മകനും ഇപ്പോൾ കോഴിക്കോട്ടെ മത പരിവർത്തന കേന്ദ്രത്തിൽ ആണ്. തേഞ്ഞിപ്പാലം ലോക്കലിലെ നീരോൽപാലം വെസ്റ്റ് ബ്രാഞ്ച് അംഗവും, സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ഗിൽബർട്ട് .
Post Your Comments