കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് കണ്ണൂർ ഡി.വൈ.എഫ്.ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്കെതിരെ പൊതുസമൂഹത്തിന് കൃത്യമായ സൂചനകൾ സംഘടന നൽകിയിരുന്നു. ഇവരുടെ പേരുകൾ പൊലീസിനെ അറിയിക്കേണ്ട ബാധ്യത ഡി.വൈ.എഫ്.ഐക്കില്ല. വാർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച മനു തോമസ് എവിടെ നിന്നാണ് ഇവർക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.
Read Also: മാസ്‌കും സാമൂഹിക അകലവുമില്ല: പിഴയായി ഈടാക്കിയ ലക്ഷങ്ങളുടെ കണക്കുകള്‍ പുറത്ത്
‘ക്വട്ടേഷനെതിരെ ഫെബ്രുവരി മാസം താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനാണെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിലെ സത്യം എന്താണെന്ന് അറിയില്ല’- മനു തോമസ് വ്യക്തമാക്കി.
Post Your Comments