![](/wp-content/uploads/2021/05/bineesh.jpg)
ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം പൂർത്തിയായി. ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Read Also: ഭാര്യയ്ക്ക് സുഖപ്രസവം, ഭർത്താവ് ‘വര്‍ക് ഫ്രം ഹോസ്പിറ്റല്‍’: വിമർശനവുമായി സോഷ്യൽ മീഡിയ
മയക്കുമരുന്ന് കേസിൽ ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിൻറെ കാർഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു. കേസിൽ അടുത്ത തിങ്കളാഴ്ചയും വാദം തുടരും. ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായ ശേഷമായിരിക്കും ഇഡിയുടെ മറുപടി വാദവും നടക്കുക. 239 ദിവസമായി പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.
Post Your Comments