ബ്രിട്ടൺ: കുട്ടികളിലെ ഓട്ടിസം നേരത്തേ തന്നെ കണ്ടെത്തുന്ന രക്ത, മൂത്ര പരിശോധനകൾ ഇംഗ്ലണ്ടിലെ വാർവിക് സർവകലാശാലാ ഗവേഷകസംഘം വികസിപ്പിച്ചു. നിലവിലുള്ള പരിശോധനകളെക്കാൾ ഫലവത്താണു പുതിയ രീതി.
ഓട്ടിസം മൂലം രക്തത്തിലെ പ്രോട്ടീനുകൾക്കു സംഭവിക്കുന്ന നാശം കണക്കാക്കുകയാണ് ഗവേഷകർ ചെയ്തത്. ഓട്ടിസം ബാധിച്ച 38 കുട്ടികളിൽ ഇതു പരീക്ഷിച്ച് വിജയമുറപ്പാക്കിയിട്ടുണ്ടെന്നും സംഘം അവകാശപ്പെടുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments