തിരുവനന്തപുരം: അനില്‍ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച് അഡ്വ എ ജയശങ്കര്‍. ബെഹ്‌റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ബി സന്ധ്യയല്ല, അനിൽ കാന്താണ് പുതിയ പോലീസ് മേധാവി. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും നമുക്ക് ശബരിമലയിൽ മാത്രം മതി. പോലീസ് ആസ്ഥാനത്ത് വേണ്ട.
ബെഹ്റ സാറിന് ഒത്ത പിൻഗാമിയാണ് അനിൽ കാന്ത്. കേരളത്തിലെ ക്രമവും സമാധാനവും അദ്ദേഹത്തിന്റെ ബലിഷ്ഠ ഹസ്തങ്ങളിൽ സുരക്ഷിതമാണ്.
Read Also: മാസ്‌കും സാമൂഹിക അകലവുമില്ല: പിഴയായി ഈടാക്കിയ ലക്ഷങ്ങളുടെ കണക്കുകള്‍ പുറത്ത്
Post Your Comments