KeralaLatest NewsNews

തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത് : വിജയരാഘവന്‍

നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നത്

തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന് സി.പി.എമ്മുമായി ബന്ധമെന്ന ആരോപണത്തോട് ക്ഷുഭിതനായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സി.പി.എമ്മിനെതിരായി ചില മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് വിജയരാഘവന്‍ തിരിച്ചടിച്ചത്.

‘പല തരത്തിലുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വളരെ കൃത്യതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. തെറ്റായ കാര്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അപ്പോള്‍ തന്നെ നടപടിയെടുത്ത് പോന്നിട്ടുമുണ്ട്. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നത്. അതിന് മറുപടി പറയാന്‍ നിങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്’- വിജയരാഘവന്‍ പറഞ്ഞു.

Read Also :  പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുമ്പോൾ ആണുങ്ങള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വിറളി പിടിക്കും: ഉണ്ണിക്കെതിരെ ഹരീഷ് പേരടി

അതേസമയം, സ്വർണ്ണക്കടത്ത് കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ ഉത്തരവാദിത്വം പാർട്ടിക്കല്ലെന്നും തെറ്റ് ചെയ്താല്‍ ശക്തമായ നടപടിയെന്നും പിണറായി നിലപാട് അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button