KeralaLatest NewsIndiaNewsCrime

അച്ഛനാരാണെന്ന് അറിയിച്ചിട്ടില്ല: സൂരജ് ഇട്ട പേര് മാറ്റി, ആൽബത്തിലെ അമ്മയുടെ ഫോട്ടോ നോക്കി ആർജവ് ചിരിക്കും

കൊല്ലം: സ്ത്രീധന പീഡനം മൂലം കൊല്ലത്ത് ഭർതൃവീട്ടിൽ ആത്മത്യ ചെയ്ത വിസ്‌മയയുടെ വാർത്ത വന്നപ്പോൾ മുതൽ ഭർത്താവ് കിരണിനു കനത്ത ശിക്ഷ ലഭിക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ഇതിനു ഇവർ ചൂണ്ടിക്കാണിക്കുന്നത് ഉത്ര കൊലപാതകക്കേസ് ആണ്. ഉത്രയെ കൊലപ്പെടുത്തിയ ഭർത്താവ് സൂരജിനെ പോലീസ് കൃത്യമായ അന്വേഷണത്തിലൂടെയായിരുന്നു പിടികൂടിയത്. ഉത്ര കേസിൽ കൊവിഡ് മൂലം കോടതി മാറ്റി വച്ചിരിക്കുന്ന വിചാരണ ജൂലൈ ഒന്നിനു ശേഷം ആരംഭിക്കും.

ഉത്രയുടെ മകൻ ധ്രുവ് എന്ന ആർജവ് ഇപ്പോൾ ഉത്രയുടെ മാതാപിതാക്കൾക്കൊപ്പമാണുള്ളത്. ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിയുന്നതിനു മുന്നേ സൂരജിൻ്റെ വീട്ടുകാർ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ കൊണ്ടുപോയിരുന്നു. ഉത്രയുടെ വീട്ടുകാർക്ക് കുഞ്ഞിനെ നൽകില്ലെന്നായിരുന്നു ഇവർ പറഞ്ഞത്. ഉത്രയുടെ കുടുംബം ഇതിനെതിരെ നിയമപരമായി നീങ്ങുകയും ശിശുക്ഷേമ സമിതി ഇടപ്പെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് തന്നെ തിരിച്ച് ഏൽപ്പിക്കുകയുമായിരുന്നു. ഇതിനുശേഷമാണ് സൂരജ് അറസ്റ്റിലാകുന്നതും ഉത്രയുടേത് കൊലപാതകമാണെന്നും വ്യക്തമായത്.

Also Read:സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം : പാകിസ്ഥാനാണ് ഡ്രോണിന് പിന്നിലെന്ന് സൈനിക ഉദ്യോഗസ്ഥര്‍

അമ്മ മരിക്കുമ്പോൾ ധ്രുവിനു ഒരു വയസായിരുന്നു പ്രായം. ഇപ്പോൾ ധ്രുവിന് രണ്ട് വയസ്സും രണ്ട് മാസവുമായിരിക്കുകയാണ്. ഇപ്പോൾ അവൻ ധ്രുവ് അല്ല. ‘ആർജവ് ‘ ആണ്. അച്ഛൻ സൂരജും അച്ഛൻ്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്ന പേര് ഉത്രയുടെ വീട്ടുകാർ മാറ്റി. ആർജ്ജവത്തോടെ ഈ ലോകത്ത് ജീവിക്കേണ്ട കുട്ടിയായത് കൊണ്ടാണ് ആർജവ് എന്ന പേര് നൽകിയതെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറയുന്നു. അമ്മയില്ലാത്തതിന്റെ കുറവ് ഒട്ടും കാണിക്കാതെയാണ് കൊച്ചിനെ വളർത്തുന്നതെന്ന് ഇവർ പറയുന്നു. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് അർജവ് മോൻ വളരുന്നത്. കല്യാണ ആൽബങ്ങളിൽ നിന്നും ഉത്രയെ ആർജവ് പെട്ടന്ന് തിരിച്ചറിയും.

ആൽബത്തിലെ ഫോട്ടോകൾ കുഞ്ഞിനെ കാണിക്കുമെങ്കിലും കൂടെയുള്ള ആരെയും ഉത്രയുടെ മാതാപിതാക്കൾ ആർജവിന് പറഞ്ഞ് കൊടുക്കാറില്ല. അച്ഛനാരാണെന്ന് ആർജവ് ഇതുവരെ അറിഞ്ഞിട്ടില്ല. അറിയിക്കാൻ ഉത്രയുടെ വീട്ടുകാർക്ക് താൽപ്പര്യവുമില്ല. കൊല്ലത്തെ വിസ്മയയുടെ കേസ് അറിഞ്ഞതോടെ ഉത്രയുടെ കേസ് പോലീസ് അന്വേഷിച്ചതു പോലെ കൃത്യമായ അന്വേഷണം നടത്തി പ്രതി കുറ്റക്കാരനാണെങ്കിൽ ശിക്ഷ വാങ്ങി നൽകി വിസ്മമയയുടെ കുടുംത്തിന് നീതി ലഭിക്കണമെന്നാണ് മകളെ നഷ്ടപ്പെട്ട ഈ മാതാപിതാക്കൾക്കും പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button