ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.
Read Also : ‘പ്രേതങ്ങൾ പിന്തുടരുന്നു രക്ഷിക്കണം’ : പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
‘കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ഇക്കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. കൊവിഡ് പ്രതിസന്ധി പൂര്‍ണമായി ഒഴിയുന്നത് വരെ സമൂഹ അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യണം’, സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറിന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ദേശീയ പോര്‍ട്ടലില്‍ ജൂലായ് 31നകം കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം. ഭക്ഷ്യധാന്യത്തിന്‍റെ ലഭ്യത കുറവ് കണ്ടെത്തിയാല്‍ ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ സമൂഹ അടുക്കള വഴിയുള്ള ഭക്ഷ്യവിതരണം തുടരണമെന്നും കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments