Latest NewsKeralaNews

ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി റോണി തോമസ് (40) ആണ് അറസ്റ്റില്‍ ആയത്. ഗൾഫിൽ രണ്ടരലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം നൽകി 25-ഓളം പേരിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണ്‌ വിവരം.

Read Also : പ്രവാസികൾക്ക് ആശ്വാസം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിങ് കേന്ദ്രം തുടങ്ങി 

ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലിസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് മാസമായി കൊല്ലം സ്വദേശിയായ യുവതിയോടൊത്ത് വെസ്റ്റ് മാമ്പറ്റയിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. താൻ പ്രവാസിയായിരുന്നെന്നും കൂടെയുള്ള സ്ത്രീ സ്വന്തം ഭാര്യയാണെന്നുമാണ് ഇയാൾ അയൽവാസികളെ ധരിപ്പിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സ്ത്രീ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.

ഗാന്ധിനഗർ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. മകന്റെ ഭാര്യക്ക് കുവൈത്തിൽ ജോലി വാഗ്ദാനം നൽകി മൂന്നു തവണയായി 23 ലക്ഷം രൂപയാണ് റോയിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. സമാനമായ രീതിയിൽ റാന്നിയിലും ഇയാൾ തട്ടിപ്പ് തടത്തിയതായി പരാതിയുണ്ടെന്ന് പൊലിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button