
വഡോദര : ജംബുഗോദ പോലീസ് സ്റ്റേഷനിലാണ് പ്രേതങ്ങൾക്കെതിരെ പരാതിയുമായി യുവാവ് എത്തിയത്. ഒരു കൂട്ടം പ്രേതങ്ങൾ പിടികൂടിയെങ്കിലും എങ്ങനെയോ രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. ‘വയലിൽ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ വന്നത്. ഞാന്‍ വളരെ ഭയപ്പെട്ടു വിറച്ചു. എന്നെ പ്രേതങ്ങളിൽ നിന്ന് രക്ഷിക്കണം’, പരാതിയിൽ പറയുന്നു.
Read Also : പെഗിന് 100 രൂപ : ബിവറേജിൽ ക്യൂ നിന്നു വാങ്ങി വീട്ടിൽ മദ്യ വിൽപ്പന , ഒരാൾ അറസ്റ്റിൽ
‘അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം അസാധാരണമായിട്ടാണ് പെരുമാറുന്നതെന്ന് വ്യക്തമായിരുന്നു. അദ്ദേഹത്ത ശാന്തവും സാധാരണവുമാക്കാൻ പരാതി രേഖാമൂലം എടുത്തിരുന്നു’, എസ്.ഐ മയങ്കസിങ് താക്കൂർ പറഞ്ഞു.
എന്നാൽ യുവാവിന്റെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ടപ്പോൾ, യുവാവ് മാനസിക ചികിത്സയിലാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്.
Post Your Comments