KeralaLatest NewsNews

ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതിനിരക്ക്: നിർണ്ണായക തീരുമാനവുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബി ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘സ്‌ത്രീകൾക്ക് ഒന്നിലേറെ പങ്കാളികൾ’: നിയമ ഭേദഗതിക്ക് ആലോചിച്ച് അധികൃതർ: എതിർത്തും പിന്താങ്ങിയും ജനങ്ങൾ

29.09.1997 മുതൽ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതി, കണക്ടഡ് ലോഡ് വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി ബോധകമാക്കും.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി പി എൽ വിഭാഗത്തിൽ പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കൂടി അനുവദിക്കും.

വാണിജ്യ / വ്യാവസായിക ഉപഭോക്താക്കൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാൻറ് ചാർജ്ജിൽ 25% ഇളവ് നൽകും. സിനിമ തീയേറ്ററുകൾക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് / ഡിമാൻറ് ചാർജ്ജിൽ 50% ഇളവ് നൽകും. ഈ വിഭാഗങ്ങൾക്ക് ഫിക്‌സഡ് / ഡിമാൻറ് ചാർജ്ജിേന്മേൽ നൽകുന്ന ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്നു തവണകൾ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങൾ പ്രസ്തുത കാലയളവിലെ ബിൽ തുക ഭാഗികമായോ പൂർണ്ണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തി നൽകുന്നതുമാണ്.

Read Also: അച്ഛനാരാണെന്ന് അറിയിച്ചിട്ടില്ല: സൂരജ് ഇട്ട പേര് മാറ്റി, ആൽബത്തിലെ അമ്മയുടെ ഫോട്ടോ നോക്കി ആർജവ് ചിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button