Latest NewsKeralaNews

നാലു പേർക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തി: പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ്‌

കോഴിക്കോട്: കോഴിക്കോട് നാലു പേർക്ക് കോവിഡിന്റെ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭയിലുള്ള നാല് പേർക്കാണ് ഡെൽറ്റാ വകഭേദം കണ്ടെത്തിയത്. മണാശേരിയിൽ മൂന്ന് പേർക്കും തോട്ടത്തിൽ കടവിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളും ഉൾപ്പെടെയുള്ളവർക്കാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.

Read Also: ഭാര്യയെ തീകൊളുത്തി കൊന്നു: മരണം ഡെല്‍റ്റ പ്ലസ് ബാധിച്ചെന്ന് പറഞ്ഞ ഭര്‍ത്താവ് പിടിയില്‍

മെയ് 20 ന് മുക്കം ഹെൽത്ത് സെന്ററിലാണ് ഇവരെ പരിശോധിച്ചത്. ഇതിന് ശേഷം വിശദമായ പരിശോധനയ്ക്ക് സ്രവം അയച്ചിരുന്നു. ഈ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചത്. രണ്ട് കുടുംബത്തിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. ഇവരുടെ വീടുകൾക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 13,550 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Read Also: അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടു പോലുമില്ല: ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ പോകുന്നുവെന്ന വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button