KeralaLatest NewsNewsIndiaInternational

ഇവരിലേക്ക് തീവ്രവാദ ആശയങ്ങൾ നിറച്ചതാര്? വിരമിക്കുന്നതിനു മൂന്ന് ദിവസം മുൻപ് പറയേണ്ട കാര്യമല്ല ഇത്: ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിരമിക്കുന്നതിനു മൂന്ന് ദിവസം മുൻപ് മാത്രം പറയേണ്ട വിഷയമല്ല ഇതെന്ന് ഒരു ചാനൽ ചർച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി. ലാഘവബുദ്ധിയോട് കൂടി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയമല്ല ബെഹ്റയുടെ വെളിപ്പെടുത്തൽ എന്ന നിരീക്ഷണമാണ് ശ്രീജിത്ത് നടത്തുന്നത്.

Also Read:പുത്തൻ ക്രെറ്റയെ അവതരിപ്പിച്ച് ഹ്യൂണ്ടായ്

തീവ്രവാദികളുടെ ഹബ് ആണ് കേരളമെന്ന ആരോപണം നിലനിൽക്കെയാണ് ബെഹ്റയുടെ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയം. തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിച്ച ശേഷം പോലീസ് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും തീവ്രവാദത്തിനു രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കിയ ബെഹ്‌റ അതുസംബംന്ധിച്ച വിവരങ്ങൾ ജനങ്ങളോട് വെളിപ്പെടുത്തേണ്ടതുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ‘തീവ്രവാദത്തിനു വലിയ വേരുകളുള്ള റിക്രൂട്ട്മെന്റ് ഏജൻസികൾ ഇവിടെ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്ന് സംസ്ഥാനത്തെ ഡി.ജി.പി തന്നെ തുറന്നു സമ്മതിക്കുന്ന സാഹചര്യത്തിൽ നിലവിൽ ഐ.എസിലേക്ക് പോയിരിക്കുന്നവർ അല്ലാതെ മറ്റാരെങ്കിലും പോയിട്ടുണ്ടോ? ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ പറയൂ എന്ന് ചോദിക്കുക അല്ല ഒരു ഡിജിപി ചെയ്യേണ്ടത്. ഈ ആൾക്കാർ പോകാനുള്ള സാഹചര്യമെന്താണ്. ഇവരിലേക്ക് തീവ്രവാദ ആശയങ്ങൾ നിറച്ചതാരാണ്? അവർക്ക് വേണ്ടുന്ന ട്രെയിനിംഗുകൾ നൽകിയിരിക്കുന്നത് ആരാണ്? അവരുടെ വേരുകൾ ഇവിടെ ഉണ്ടോ? തുടങ്ങിയ കാര്യങ്ങൾ കൂടി കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്’, ശ്രീജിത്ത് പണിക്കർ പറയുന്നു.

Also Read:ലാലുപ്രസാദിന്റെ കാലത്ത് സൂര്യനസ്തമിച്ചാല്‍ പുറത്തിറങ്ങാന്‍ ഭയമായിരുന്നു, ഇന്ന് സ്ഥിതി അങ്ങനെയല്ല – ജെപി നഡ്ഡ

അതേസമയം, കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്റ പറഞ്ഞിരുന്നു. ‘കേരളം ഭീകരരുടെ റിക്രൂട്ടിങ് ലക്ഷ്യമായിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവത്കരിക്കുന്ന അവസ്ഥയാണ്. ഡോക്ടര്‍മാര്‍, എന്‍ഞ്ചിനിയര്‍മാര്‍ തുടങ്ങിയവരെ അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ട് വര്‍ഗീയവത്കരിച്ച് ആളുകളെ കൊണ്ടു പോകാനാണ് ശ്രമം. പക്ഷേ ഇത് ഇല്ലാതാക്കാന്‍ പൊലീസിന് കഴിവുണ്ട്. കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. പല ശ്രമങ്ങളുടെ ഭാഗമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുവരുന്നു. വിവിധ നടപടികളിലൂടെ വിധ്വംസക ശക്തികളെ തടയാനായിട്ടുണ്ട്’- ബെഹ്‌റ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button