KeralaLatest NewsNews

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം : രേഷ്മയുടെ ഫേസ്ബുക്ക് ചാറ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്‍റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read Also : കോവിഡ് മൂന്നാം തരംഗം വൈകും : പഠന റിപ്പോർട്ടുമായി ഐസിഎംആ‍ര്‍  

അതേസമയം രേഷ്മയുടെ മൊബൈല്‍ ചാറ്റിങ്ങിനെക്കുറിച്ച്‌ ആര്യയ്ക്ക് വ്യക്തമായി അറിയാമായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. രേഷ്മയുടെ ഫേസ്ബുക്ക്​ ഐഡിയുടെ പാസ്‌വേഡ് തനിക്കറിയാമെന്നും അതുപയോഗിച്ച്‌ താന്‍ രേഷ്മയുടെ ചാറ്റിങ് നോക്കിയിരുന്നെന്നും ആര്യ തന്റെ ഭര്‍ത്താവിനോട് വളരെ മുമ്പ് പറഞ്ഞിരുന്നു. എന്നാൽ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ഭര്‍ത്താവ് പറയുകയും ആര്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

അടുത്ത ബന്ധുവായ ഗ്രീഷ്മയുമായും ഈ വിവരങ്ങള്‍ ആര്യ ചര്‍ച്ച ചെയ്യുമായിരുന്നു എന്നാണ് വിവരം. അതാണ് ഒരുമിച്ച്‌ ജീവനൊടുക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് കരുതുന്നു. എന്നാൽ ആര്യ എഴുതി​വച്ച കത്തില്‍ രേഷ്മ തന്നോട് വഞ്ചന കാട്ടിയതായി സൂചിപ്പിക്കുന്നുണ്ട്. ഇതിനെപ്പറ്റി പോലീസ് കൂടുതലായി അന്വേഷണം നടത്തും. എന്തിരുന്നാലും ഫേസ്ബുക്ക് ഫ്രണ്ട് ആരാണെന്ന് കണ്ടെത്താതെ കേസ് മുൻപോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button