തിരുവനന്തപുരം: സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്‌കൂൾ അധ്യാപകരായി നിയമനം ലഭിച്ചവർക്ക് സ്‌കൂൾ തുറന്നാലെ ജോലിയിൽ പ്രവേശിക്കാൻ കഴിയൂവെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പുന:പരിശോധിക്കുമെന്ന് പിന്നീട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments