Latest NewsKeralaNews

ലക്ഷങ്ങൾ പിരിച്ച മുസ്‌ലീംലീഗിനെതിരെ പോരാളി ഷാജി: പഴയ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ

കൊല്ലം ജില്ലാ കമ്മിറ്റിക്കാണ് ഈ പണം കൈമാറിയത്.

കൊല്ലം : കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു സർക്കാർ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിൽ നിന്നു മുസ്ലിം ലീഗ് വൻ തുകകൾ പിരിച്ചുവെന്ന് ആരോപണം. ഇടതുപക്ഷത്തിന്റെ സൈബർ ഇടമായ പോരാളി ഷാജിയാണ് ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയിരിക്കുന്നത്. പുനലൂർ സീറ്റിലെ പ്രചാരണത്തിനു വേണ്ടി അഞ്ചു തെക്കൻ ജില്ലകളിൽ നിന്നായി കോടികൾ സമാഹരിച്ചുവെന്നും സമൂഹമാധ്യമ പോസ്റ്റിൽ പോരാളി ഷാജി പറയുന്നു.

read also: വിസ്മയ മരിച്ച് കൃത്യം 4 ദിവസം കഴിഞ്ഞു ബി.ജി.എം ഇട്ടു വീഡിയോ പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു?: ഷിയാസ് കരീം

മുസ്ലിം ലീഗ് അധികാരത്തിൽ വരുമെന്നു പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിൽ നിന്നു വൻ തുകകൾ പിരിച്ചു. വിവിധ ബോർഡ്, കോർപറേഷൻ പദവികൾ നൽകാമെന്നും മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തുവരെ പലരിൽ നിന്നും ലക്ഷങ്ങൾ പിരിച്ചുവെന്ന പോരാളി ഷാജിയുടെ പോസ്റ്റിനു എതിരെ വിമർശനം. ഷാജിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

പലപ്പോഴും ഇടതു പക്ഷം പോരാളി ഷാജിയെ തള്ളിപറഞ്ഞിട്ടുണ്ട്. അന്ന് ഇനി ഇടതു പക്ഷത്തിനു വേണ്ടി പ്രവർത്തിക്കില്ലെന്നു പറഞ്ഞ പോസ്റ്റാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പരിഹാസവുമായി ഉയർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button