Latest NewsNewsInternational

അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടെന്നും പറക്കും തളികകൾ യാഥാർഥ്യമാണെന്നും പഠന റിപ്പോർട്ട്

വാഷിങ്ടണ്‍ : അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ യാഥാർഥ്യമാണെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ദൂരുഹപേടകങ്ങള്‍ ചിലത് എന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും മറ്റുള്ളവയെക്കുറിച്ച്‌ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു.

Read Also : പ്രളയ സെസ് : പിണറായി സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് 1705 കോടി, കണക്കുകൾ പുറത്ത് 

2004 നും 2021 നും ഇടയില്‍ കണ്ടെത്തിയ പറക്കുംതളികകള്‍ എന്നു പറയപ്പെട്ട 144 വസ്തുക്കളെക്കുറിച്ചാണ് പുതിയ പഠനം. ഇവയില്‍ 18 എണ്ണം സാധാരണ വിമാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ചലനമാണു കാഴ്ചവച്ചിട്ടുള്ളതെന്ന് കണ്ടവര്‍ പറയുന്നു. കൂടുതൽ കണ്ടെത്താന്‍ കൂടുതല്‍ ആധുനിക സാങ്കേതികവിദ്യകള്‍ വേണമെന്ന് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.

ദൂരദര്‍ശിനിയില്‍ നിന്ന് സമീപത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെയും ചലനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button