കൊല്ലം : കരിയിലക്കൂട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ ഭാര്യ രേഷ്മയ്ക്കെതിരെ ഭർത്താവ് വിഷ്ണു രംഗത്ത് . രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവൾ പ്രവസപിച്ച കുഞ്ഞിനയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഭര്‍ത്താവ് വിഷ്ണു പറയുന്നു.
സോഷ്യൽ മീഡിയയിൽ രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിഷ്ണു പറയുന്നു. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലിയും രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഒരിക്കൽ ഇതേ കാര്യം പറഞ്ഞ് രേഷ്മയുടെ ഫോൺ താൻ നശിപ്പിച്ചു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോൺ വാങ്ങി നൽകുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍, രേഷ്മ ഗര്‍ഭിണിയായിരുന്നെന്നോ കുഞ്ഞു ജനിച്ചെന്ന കാര്യമോ തനിക്ക് അറിയില്ലായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഇത്രയും കാലം എന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്നും വിഷ്ണു പറഞ്ഞു.
Read Also : അഗ്നി പ്രൈം മിസൈൽ: നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് പരീക്ഷണ വിക്ഷേപണം പൂർണ വിജയം
അതേസമയം, ചോരകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മ കുറ്റം സമ്മതിച്ചെങ്കിലും കേസിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറയുന്നു. രേഷ്മ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് കാമുകനുമായി സംസാരിച്ചിരുന്നു. എന്നാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രേഷ്മയുടെ കാമുകനെ കണ്ടെത്താനായിട്ടില്ല. രേഷ്മ ചാറ്റ് ചെയ്തെന്ന് പറയപ്പെടുന്ന അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താൻ വാട്സ് ആപ്പിന്റെയും ഫേസ്ബുക്കിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.
Post Your Comments