കൊല്ലം : സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സന്ദര്‍ശനം നടത്തി. സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഈ സമ്പ്രദായത്തിനെത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേത്തു.
Read Also : പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെ കേസ്
അതേസമയം കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കിരണിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിഎടുക്കുന്നത് തുടരുകയാണ്. കിരണിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരും എത്തും. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ ഫൊറന്‍സിക് സര്ജന് നേരിട്ടെത്തി പരിശോധന നടത്തും.
വിസ്മയയെ മര്‍ദ്ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Post Your Comments