കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി ഹാജരായി. ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസിൽ ഇന്ന് പത്തര കഴിഞ്ഞതോടെയാണ് ആയങ്കി ഹാജരായത്. ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായില്ലെങ്കിൽ കടുത്ത നടപടിയ്ക്കൊരുങ്ങി ഒരുങ്ങുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ഒളിവിലുള്ള അർജുൻ ആയങ്കി ഇന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷൻ ഓഫീസിൽ ഹാജരാകണമെന്ന് അറിയിച്ച് കസ്റ്റംസ് അർജുന്റെ വീട്ടിലേക്ക് നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിൽ അറിയിച്ചിരുന്നത് പ്രകാരമാണ് ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായിരിക്കുന്നത്. ഇതോടെ, ഒളിവിലായിരുന്നെങ്കിലും ആയങ്കി വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാവുകയാണ്.
Also Read:മീൻ വിൽക്കുന്ന പതിനൊന്നുകാരൻ, ആഗ്രഹം പോലീസുകാരനാവാൻ: വിധിയെ തോൽപ്പിച്ച് അഭിജിത്തിന്റെ ജീവിതം
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷഫീക് മാത്രമാണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾ കാരിയർ മാത്രമായത് കൊണ്ടു തന്നെ അർജുൻ ആയങ്കിയെ പിടികൂടാതെ കേസിൽ ഇനി മുൻപോട്ട് പോകാൻ കഴിയില്ലെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ആയങ്കിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആയങ്കിയുടെ നാടകീയ കീഴടങ്ങൽ. മുഹമ്മദ് ഷഫീക്കിനെ അർജുൻ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി.
Post Your Comments