ബ്രസീലിയ: കോപ അമേരിക്കയിൽ ശക്തരായ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ തളയ്ക്കുകയായിരുന്നു. നെയ്മറും, ജെസ്യൂസും, തിയാഗോ സിൽവയുമില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിനെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഇക്വഡോർ സമനിലയിൽ തളച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തുടർ മുന്നേറ്റങ്ങൾക്കൊടുവിൽ ലഭിച്ച ഫ്രീകിക്കിൽ മികച്ചൊരു ഹെഡിലൂടെ മിലിതാവോ(37) ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുത്തിട്ട് 57-ാം മിനിറ്റിൽ എയ്ഞ്ചൽ മിന ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് സമനില ഗോൾ നേടി. തിരിച്ചടിക്കാൻ ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഷോട്ടുകളൊന്നും ലക്ഷ്യം കണ്ടില്ല.
Read Also:- പോർച്ചുഗല്ലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ
അതേസമയം, മറ്റൊരു മത്സരത്തിൽ പെറു വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ വിജയിച്ചാൽ ക്വാർട്ടറിലേക്ക് കടക്കമായിരുന്ന മത്സരത്തിൽ പെറുവിനോട് ഒരു ഗോളിനാണ് വെനസ്വേല പരാജയപ്പെട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കറില്ലോയാണ് പെറുവിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തുന്നത്. പെറു രണ്ടും, കൊളംബിയ മൂന്നും ഇക്വഡോർ നാലാമതായും ക്വാർട്ടറിൽ കടന്നു.
Post Your Comments