കണ്ണൂര്‍: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവിധേയനായ ആകാശ് തില്ലങ്കേരി പാർട്ടിയെ വെല്ലുവിളിച്ചു എന്ന രീതിയിൽ വാർത്ത വന്നിരുന്നു. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയാറായില്ലെങ്കില്‍ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് പുതിയ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആകാശ്.
‘അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപൊയില്‍ ബാബുവേട്ടന്‍ വധത്തിലെ പ്രതികളുമായി ഞാന്‍ കൂട്ടുചേര്‍ന്നു എന്നുള്ള രീതിയില്‍ ഉത്തരവാദിത്തപ്പെട്ട ചിലരില്‍ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത്. ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാന്‍ നിഷേധിക്കും എന്ന രീതിയില്‍ ഒരു കമന്‍റിന് മറുപടി കൊടുത്തത് ‘ഞാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു’ എന്ന രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത് കണ്ടു.
ഷുഹൈബ് വധവുമായ് പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാവുന്നതാണ്. എനിക്കെതിരെ ഇപ്പോള്‍ മാധ്യമങ്ങളും രാഷ്ട്രീയ ശത്രുക്കളും ഉയര്‍ത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങള്‍ക്ക് ബോധ്യമാകും.
പാര്‍ട്ടി പുറത്താക്കിയ, സ്വതന്ത്ര വ്യക്തിയായ ഞാന്‍ ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തികള്‍ക്ക് ഞാന്‍ മുന്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍ ആയിരുന്നതിന്‍റെ പേരില്‍ പാര്‍ട്ടി ഉത്തരവാദിത്തം ഏല്‍ക്കേണ്ട കാര്യവുമില്ല. രക്തസാക്ഷികളെ ഞാന്‍ ഒറ്റുകൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കല്‍ കൂടി പറയുകയാണ്.
എന്‍റെ പ്രവര്‍ത്തികള്‍ക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവന്‍ മാധ്യമങ്ങളോടും തഴ്മയായ് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളൂ, എന്നാല്‍ എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു’ -ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു.
.
Post Your Comments