കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. വൈകുന്നേരത്തോടെയാണ് അദ്ദേഹം വിസ്മയയുടെ മാതാപിതാക്കളെ കാണാൻ എത്തിയത്. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നീട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്
പ്രധാനമന്ത്രിയെ ഉൾപ്പെടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിസ്മയയ്ക്ക് സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾ വലിയ അങ്കലാപ്പിലാണ്. ഇവ ആവർത്തിക്കരുതെന്ന് പറയുന്നത് കൊണ്ട് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും’ അദ്ദേഹം അഭ്യർത്ഥിച്ചു. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നം അദ്ദേഹം വിശദീകരിച്ചു. മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Post Your Comments