
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ യാതൊരു ഭയവും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആരും മടിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷൻ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിൻ എടുക്കാതിരുന്നാൽ നിങ്ങൾ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവുമാണ് അപകടത്തിലാകുന്നത്. വാക്സിൻ സ്വീകരിച്ച ചിലർക്ക് പനിയുണ്ടായേക്കാം. എന്നാൽ ഇത് ഏതാനം മണിക്കൂറുകൾ മാത്രമ നിലനിൽക്കൂവെന്നും’ അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. നിരവധി പേർ ഇതിനോടകം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണം. രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കും. രാജ്യത്ത് കോവിഡ് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വാക്സിൻ എടുത്താൻ മാത്രമേ കോവിഡിൽ നിന്ന് സംരക്ഷണം ലഭിക്കു. അതിനാൽ വാക്സിനേഷനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments