ചെന്നൈ: കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. തമിഴ്‌നാട്ടിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഷനിലെത്തി യുവാക്കൾ മർദ്ദിച്ചത്. പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവാക്കൾ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്.
ആക്രണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ എസ്‌ഐയുടെ പരിക്ക് ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ദിണ്ടിഗൽ ജില്ലാ അതിർത്തിയിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ദിണ്ടിഗൽ സ്വദേശികളായ രാജാ, രഞ്ജിത്ത് എന്നിവർ സഞ്ചരിച്ച സ്‌കൂട്ടർ പൊലീസ് തടഞ്ഞ് ഇ പാസ് ഉൾപ്പടെ രേഖകൾ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പ്രകോപിതരായ യുവാക്കൾ പോലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും സ്‌കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവാവിന്റെ സുഹൃത്തുക്കളെത്തി സ്റ്റേഷനിൽ ആക്രമണം നടത്തിയത്. പോലീസ് പ്രകോപനപരമായി കേസ് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
Read Also: ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം
Post Your Comments