ലണ്ടന്‍: ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ച് വീണ്ടും കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണ അമേരിക്കയിലാണ് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 23 നും ജൂണ്‍ 7 നും ഇടയില്‍ ആറ് ലാംബ്ഡ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also : കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്‍
പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിലി, പെറു, ഇക്വഡോര്‍, തെക്കേ അമേരിക്ക, അര്‍ജന്റീന എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ലാംഡ വേരിയന്റ് കണ്ടെത്തിയത്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ശാസ്ത്രസമൂഹം പഠിക്കുന്നതേയുള്ളൂ.
അതേസമയം, ബ്രിട്ടനില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യു.കെ. ആരോഗ്യ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം 46% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 ഡെല്‍റ്റ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.
Post Your Comments