ബംഗളൂരു: മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി കര്‍ണാടക പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്. 10 പേര്‍ അടങ്ങുന്ന സംഘമാണ് ആദ്യ ഘട്ടത്തില്‍ പിടിയിലായത്. ഇവരില്‍ 8 പേര്‍ ബംഗ്ലാദേശികളായ സ്ത്രീകളാണ്.
Also Read: ഒടുവിൽ ഷാജറും ഹാജർ: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ കുടുക്കി അർജുൻ ആയങ്കിക്കൊപ്പമുള്ള ഫോട്ടോ
ബനസ്വാദിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നാണ് 8 പേരും പിടിയിലായത്. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് ഇന്ത്യന്‍ പൗരന്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശിയായ പൂജ എന്ന സ്ത്രീയെ ആനന്ദ് വിവാഹം ചെയ്തിരുന്നു. അനിലിനെയും ആനന്ദിനെയും ചോദ്യം ചെയ്തതില്‍ നിന്നും മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേശവ്, വിശ്വനാഥ്, മഞ്ജുനാഥ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവിലെ വിനായക നഗറില്‍ പ്രവര്‍ത്തിക്കുന്ന പിജിയില്‍ നിന്നും 7 ബംഗ്ലാദേശി സ്ത്രീകളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയതില്‍ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ചതില്‍ ഭൂരിഭാഗവും ബംഗ്ലാദേശ് നമ്പറുകളാണ്. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച് കൊല്‍ക്കത്ത സ്വദേശികളായി ചമഞ്ഞാണ് ഇവര്‍ രാജ്യത്ത് താമസിക്കുന്നത്.
Post Your Comments