തിരുവനന്തപുരം : ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഓണ്‍ലൈനായി പിഴയീടാക്കുന്ന ഇ ചെലാന്‍ സംവിധാനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവില്‍വന്നു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഈ സംവിധാനം കഴിഞ്ഞവര്‍ഷം നിലവില്‍വന്നിരുന്നു. ഈ അഞ്ച് പ്രധാന നഗരങ്ങളില്‍നിന്നായി 17 കോടിയിലധികം രൂപയാണ് ഇ ചെലാന്‍ വഴി പിഴയായി ഈടാക്കിയത്.
Read Also : സിനിമ സ്വപ്നം കാണുന്നവർക്കായി ഒരു ഒ ടി ടി പ്ലാറ്റ്ഫോം : ‘മാറ്റിനി’യുടെ ഉൽഘാടനം ഇന്ന്
പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുള്ള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പറോ ഡ്രൈവിങ് ലൈസന്‍സ് നമ്പറോ നല്കിയാല് വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. വാഹനപരിശോധനക്കിടെ രേഖകള്‍ നേരിട്ട് പരിശോധിക്കുന്നതുമൂലമുള്ള സമയനഷ്ടം പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. ഓണ്‍ലൈന്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം അടയ്ക്കാനും കഴിയും.
ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഒരുവിധത്തിലുമുള്ള പരാതിക്കും അഴിമതിക്കും പഴുതുണ്ടാകില്ല. കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറാനും ഈ സംവിധാനത്തിലൂടെ കഴിയും.
Post Your Comments