KeralaUSALatest NewsNewsIndiaBusiness

വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനി ഉടമ ഇനി ശതകോടീശ്വരൻ: കമ്പനി മൂല്യം 37,850 കോടി രൂപ

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് രാജിതോമസ് ശതകോടീശ്വരനായത്

ഡൽഹി: കേരളത്തിൽ കോവിഡ് ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജിതോമസ് ശതകോടീശ്വരൻ. ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് രാജിതോമസ് ശതകോടീശ്വരനായത്.

ഓഹരി നിലവാരമനുസരിച്ച് 510 കോടി ഡോളർ (ഏകദേശം 37,850 കോടി രൂപ) ആണ് കമ്പനിയുടെ മൂല്യം. ഇതിൽ 125 കോടി ഡോളറിന്റെ (9,200 കോടി രൂപ) ഓഹരി രാജിയുടെ സ്വന്തം പേരിലാണ്.ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ കമ്പനിയുടെ ഓഹരിവിലയിൽ 28 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.

ആദ്യ പൊതു വിൽപ്പനയിൽ (ഐപിഒ) ഓഹരിയൊന്നിന് 16 ഡോളറായിരുന്നു മൂല്യമെങ്കിൽ കഴിഞ്ഞ ദിവസം 20.54 ഡോളറായി. വൻകിട കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, നൈക്കി, ഹോണ്ട, സിസ്‌കോ എന്നിവ ഉൾപ്പെടെ സമൂഹമാധ്യമ വിലയിരുത്തൽ, ഉപഭോക്തൃ പരിപാലനം തുടങ്ങിയ സേവനങ്ങൾക്കായി സ്പ്രിൻക്ലർ ഉപയോഗിക്കുന്നുണ്ട്.

2009ലാണ് രാജി തോമസ് സ്പ്രിൻക്ലർ ആരംഭിക്കുന്നത്. കേരളത്തിൽ കോവിഡ് വ്യാപനകാലത്ത് സംസ്ഥാന സർക്കാരുമായുള്ള ഡാറ്റാ വിവാദങ്ങളിൽ ഉൾപ്പെട്ടതോടെയാണ് മലയാളികൾക്ക് സ്പ്രിൻക്ലർ എന്ന കമ്പനി പരിചിതമായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കമ്പനിക്ക് നൽകുവെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാർ പ്രതിരോധത്തിലായയതിനെ തുടർന്ന് സ്പ്രിൻക്ലറുമായുള്ള കരാറിൽ നിന്ന് സർക്കാർ പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button