KeralaNattuvarthaLatest NewsNewsCrime

കൊല്ലത്ത് മറ്റൊരു ആത്മഹത്യ കൂടി: അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടെന്ന് മകൻ, കേസെടുത്ത് വനിതാ കമ്മീഷൻ

കൊല്ലം: കൊല്ലത്ത് മറ്റൊരു യുവതിയെ കൂടി ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണെന്നാണ് പരാതി. ഒരു മാസം മുൻപ് ഗൃഹപ്രവേശം നടത്തിയ വീട്ടിലായിരുന്നു ആത്മഹത്യ. 30 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

കുളിമുറിയുടെ കതക് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിൻഡർ കൊണ്ട് കുളിമുറിയുടെ കതക് തകർത്ത ശേഷമാണ് വിജിതയെ പുറത്തെടുത്തതെന്ന് രതീഷ് ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രതീഷ് ഒളിവിലാണ്.

ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിന് പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. അച്ഛൻ സ്ഥിരമായി അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് മകൻ അർജുൻ പറഞ്ഞു. മകന്റെ മൊഴി കേസിൽ നിർണായകമാകും. സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്ന് ഷാഹിദ കമൽ പറഞ്ഞു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉന്നയിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button