തിരുവനന്തപുരം : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികൾ ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്നാൽ, തിരുത്തലിന് തയ്യാറായതും ഇതിനെതിരേ പ്രചാരണത്തിന് ഇറങ്ങിയതും ഡി.വൈ.എഫ്.ഐ മാത്രമാണെന്നും റഹീം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ക്വട്ടേഷന്‍ സംഘത്തിന് രാഷ്ട്രീയമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഡി.വൈ.എഫ്.ഐ യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ല. ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ഉള്‍പ്പെട്ട ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും 2016-ലും 2018-ലും ഡി.വൈ.എഫ്.ഐ യില്‍ നിന്ന് പുറത്തുപോയതാണ്’ – എ.എ റഹീം പറഞ്ഞു.
Read Also : മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: 15 ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായത് 17 പേര്
സാമൂഹ്യ മാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍ കണ്ടാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐയുടെയോ ഔദ്യോഗിക മുഖമായി ആളുകള്‍ക്ക് തോന്നിപ്പോകും. എന്നാല്‍, ഇത്തരം ഗ്രൂപ്പുകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും റഹീം പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ കൊടിയും പിടിച്ച് ചെഗുവരയുടെ ടീ ഷര്‍ട്ട് ധരിച്ചതുകൊണ്ട് മാത്രം ഡി.വൈ.എഫ്.ഐ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയുള്ള പാര്‍ട്ടിയുടെ സമരം ഏതെങ്കിലും വ്യക്തികള്‍ക്കെതിരേയല്ല മറിച്ച് എങ്ങനെയും പണമുണ്ടാക്കണമെന്ന പ്രവണതയെക്കെതിരേയാണ്. ഇത്തരക്കാരെ പിന്തുണയ്ക്കാന്‍ ഡി.വൈ.എഫ്.ഐയ്ക്ക് സാധിക്കില്ല. പിന്തുണ നല്കുമായിരുന്നെങ്കില് ഇവര്‍ക്കെതിരേ പാര്‍ട്ടി പരസ്യമായി രംഗത്തിറങ്ങില്ലായിരുന്നുവെന്നും റഹീം വ്യക്തമാക്കി.
Post Your Comments