തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. സംസ്ഥാനത്ത് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നല്കാൻ സാധ്യതയില്ലെന്നാണ് നിഗമനം.
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ടിപിആർ നിരക്ക് പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളിയാണ്.
Post Your Comments