KeralaLatest NewsNews

വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ? : കിരണിന്റെ സഹോദരിയെയും ഭർത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു

കൊല്ലം : ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി.നായർ (മാളു –24) ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്റെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എന്നിവരെ ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. കിരണും മാതാപിതാക്കളും പറഞ്ഞ മൊഴികൾക്കു സമാനമാണ് ഇരുവരുടെയും മൊഴി. കിരണിന്റെ അയൽവാസികളായ 3 പേരെയും ചോദ്യം ചെയ്തിരുന്നു.

Read Also : ഓൺലൈൻ ക്ലാസുകൾ കുട്ടികളില്‍ ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം 

അതേസമയം വിസ്മയ മരിച്ചതു കഴുത്തിൽ കുരുക്കു മുറുകിയാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുകയാണ്. തൂങ്ങിമരണമാണെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചനയുള്ളതിനാൽ ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാനാകുന്നില്ല. വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്തു പൊലീസ് സർജനെ കൊണ്ടുവന്നു പരിശോധന നടത്താനാണു തീരുമാനം.

ജൂൺ 21നു പുലർച്ചെയാണു ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനപീഡനം, ഗാർഹികപീഡനം വകുപ്പുകൾ ചുമത്തി അറസ്റ്റിലായ ഭർത്താവും അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസം എസ്. കിരൺകുമാർ (30) ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button